രാജ്യത്തിന്റെ ഐക്യം ഉയര്‍ത്തിപ്പിടിക്കാന്‍ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ജന്മദിനമായ ചൊവ്വാഴ്ച ബിജെപി കൂട്ടയോട്ടം സംഘടിപ്പിക്കും. മന്‍കീബാത്ത് പ്രഭാഷണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മുന്‍പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനമായ നവംബര്‍ പതിനാലിന് ശിശുദിനം ആഘോഷിക്കാന്‍ തയാറെടുക്കുന്ന കുട്ടികള്‍ക്കും പ്രധാനമന്ത്രി ആശംസ നേര്‍ന്നു. സമാധാനം കാത്തുസൂക്ഷിക്കുന്നതില്‍ എക്കാലത്തും ശക്തമായ നിലപാടെടുത്തിട്ടുള്ള രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
Advertisement