പത്താം ക്ലാസ് വിദ്യാര്‍ഥിനി ഗൗരി നേഘയുടെ മരണത്തെ തുടര്‍ന്ന് അടച്ചിട്ട കൊല്ലം ട്രിനിറ്റി സ്കൂള്‍ തുറക്കുന്ന കാര്യം ആലോചിക്കാന്‍ ചേർന്ന പിടിഎ യോഗത്തിനിടെ രക്ഷിതാക്കള്‍ തമ്മില്‍ വാക്കേറ്റം . കൊല്ലം ജില്ലാ കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പിടിഎ ജനറല്‍ ബോഡി യോഗം വിളിച്ചിരിക്കുന്നത്. ഗൗരിയുടെ മരണത്തിന് കാരണക്കാരായ അധ്യാപകരെ അറസ്റ്റുചെയ്യാതെ സ്കൂള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് വിദ്യാര്‍ഥി സംഘടനകള്‍. പിടിഎ യോഗത്തിലേക്ക് വിദ്യാര്‍ഥി സംഘടനകളെയും വിളിച്ചിട്ടുണ്ട്. കുറ്റക്കാരെ അറസ്റ്റുചെയ്യാതെ സ്കൂള്‍ തുറന്നാല്‍ സ്കൂളിന് മുന്നില്‍ സമരം തുടങ്ങുമെന്ന് ഗൗരിയുടെ കുടുംബവും പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ പത്ത് മണിക്കാണ് പിടിഎ യോഗം.
Advertisement