ഭിന്നശേഷിയുള്ള കുട്ടികൾക്ക് ഉച്ചവിരുന്നൊരുക്കി ഒരുകൂട്ടം ഷെഫുമാർ. മട്ടാഞ്ചേരി രേഖ സ്പെഷൽ സ്കൂളിലെ കുട്ടികള്‍ക്ക് കൊച്ചി താജ് മലബാർ ഹോട്ടലിലെ ഷെഫുമാരാണ് വിരുന്നൊരുക്കിയത്. രാജ്യാന്തര ഷെഫ് ദിനത്തോട് അനുബന്ധിച്ചായിരുന്നു ഈ സല്‍ക്കാരം.
ബിരിയാണി. പലവട്ടം കഴിച്ചിട്ടുണ്ടെങ്കിലും ഈ ബിരിയാണി അൽപം സ്്പെഷലാണ്. മട്ടാഞ്ചേരി രേഖ സ്പെഷൽ സ്കൂളിലെ കുട്ടികളായ ധനീഷും ഹാ·ഷിമും മേരിയും ഉള്‍പ്പടെ നൂറ്റിയിരുപത് കുട്ടികള്‍ക്കാണ് നഗരത്തിലെ സ്റ്റാർ ഹോട്ടലിലെ ബിരിയാണി പുതിയ അനുഭവമായത്. ഫ്രൂട്ട് സലാഡും െഎസ്ക്രീമും കൂടിയെത്തിയതോടെ വയർ നിറഞ്ഞു.
കൊച്ചിയിലെ മുന്തിയ ഹോട്ടലുകളിലൊന്നായ താജില്നിന്ന് തോമസ് ജോർജും സോജനും ഉൾപ്പെടുന്ന വി.െഎ.പി ഷെഫുമാരാണ് കുട്ടികൾക്കായി ബിരിയാണിയുമായി എത്തിയത്.
പാട്ടും നൃത്തവുമൊക്കെയായി കുട്ടികള്‍ തീർത്ത ആഘോഷത്തിൽ പങ്കുചേർന്നാണ് ഷെഫുമാർ മടങ്ങിയത്.