കെ.പി.സി.സി പട്ടികയിൽ ഉൾപ്പെടാതെ പോയവർക്ക് പാർട്ടിയിൽ അർഹമായ സ്ഥാനം നൽകുമെന്ന് റിട്ടേണിങ് ഒാഫീസർ സുദർശൻ നാച്ചിയപ്പൻ. ജില്ലകളിലെ ജംബോ കമ്മിറ്റികൾ ഒഴിവാക്കും. ഇന്ദിരാഭവനിൽ ചേർന്ന പുതിയ കെ.പി.സി.സി അംഗങ്ങളുടെ ആദ്യയോഗം പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തി പ്രമേയം പാസാക്കി. അവസരം കിട്ടാത്ത അർഹരായുള്ളവരെ പുതിയ KPCC പ്രസിഡന്റ് വന്നതിനു ശേഷം നാമനിർദ്ദേശത്തിലൂടെ ഉൾപ്പെടുത്തുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
ആദ്യമായി കെ.പി.സി.സി അംഗങ്ങളായവർ, അവസാനനിമിഷം പട്ടികയിൽ കയറിക്കൂടിയവർ. സ്കൂൾ തുറന്ന പ്രതീതിയായിരുന്നു ഇന്ദിരഭവന്റ മുറ്റത്ത്. ഇരുപത് മിനിട്ടേ യോഗം നീണ്ടുള്ളു. കെ.പി.സി.സി അധ്യക്ഷനെ തീരുമാനിക്കാൻ എ.െഎ.സി.സി അധ്യക്ഷനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള പ്രമേയം അവതരിപ്പിച്ചത് ഉമ്മൻചാണ്ടി. രമേശ് ചെന്നിത്തലയും എം.എം ഹസനും പിന്താങ്ങിയതോടെ പ്രമേയം പാസായി.
എ.െഎ.സി.സി തിരഞ്ഞെടുപ്പിന്റ തീയതി പ്രഖ്യാപിക്കാത്തതിനാൽ രാഹുൽഗാന്ധിയെ ദേശീയ അധ്യക്ഷനായി തിരഞ്ഞെടുക്കണമെന്ന പ്രമേയം അവതരിപ്പിച്ചില്ല. അതേസമയം പട്ടികയിൽ ഉൾപ്പെടാതെ പോയവർ നിരാശപ്പെടേണ്ടെന്ന് യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട റിട്ടേണിങ് ഒാഫീസർ സുദർശൻ നാച്ചിയപ്പൻ
പട്ടികയിൽ കൂടുതൽ പുതുമുഖങ്ങളെയും ചെറുപ്പക്കാരേയും ഉൾപ്പെടുത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടന്നും നാച്ചിയപ്പൻ പറഞ്ഞു. ഡൽഹിയിൽ പാർട്ടിയോഗങ്ങളിൽ പങ്കെടുക്കേണ്ടതുള്ളതിനാൽ എ.കെ ആന്റണി,കെ.സി വേണുഗോപാൽ, പി.സി ചാക്കോ എന്നിവർ ആദ്യയോഗത്തിനെത്തിയില്ല.