അബ്രാഹ്മണശാന്തിക്കെതിരായ സമരത്തില്‍ നിന്ന് യോഗക്ഷേമ സഭ പിന്‍മാറണമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേരളത്തിന്റെ മഹത്തായ പാരമ്പര്യം ഉൾക്കൊണ്ട് അവർ മുന്നോട്ടുവരണം. ക്ഷേത്രം തുറക്കാൻ അൽപം വൈകി എന്നതിന്റെ പേരിൽ പ്രക്ഷോഭം നടത്തുന്നെങ്കിൽ യോഗക്ഷേമസഭയുടെ മനസിലിരുപ്പ് വ്യക്തമാണ്. കേരളം ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ പോലെയല്ലെന്ന് ഓർക്കണമെന്നും കടകംപള്ളി സുരേന്ദ്രൻ തിരുവനന്തപുരത്ത് പറഞ്ഞു.
Advertisement