Tiger-Attack-08

TAGS

വയനാട് കുറുക്കന്‍മൂലയില്‍ വീണ്ടും കടുവയുടെ ആക്രമണം. പടമല കുരുത്തോല സുനിയുടെ ആടിനെ  കടുവ പിടിച്ചു. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ആക്രമണം രാത്രി കാലങ്ങളിൽ കടുവയിറങ്ങി വളർത്തുമൃഗങ്ങളെ കൊല്ലുന്നത് പതിവായതോടെ ഇന്ന് കൂടുതൽ വനപാലകരെ പ്രദേശത്ത് വിന്യസിക്കാന്‍ ഇരിക്കെയാണ് പുതിയ സംഭവം. പയ്യമ്പള്ളി, കുറുക്കൻമൂല, ചെറൂർ ഭാഗങ്ങളിലായി 5 കൂടുകളാണ് ഇതുവരെ സ്ഥാപിച്ചത്. വനത്തോട് ചേർന്നുള്ള ജനവാസ കേന്ദ്രങ്ങളിൽ നിരീക്ഷണ ക്യാമറകളും ഒരുക്കി. കഴിഞ്ഞ 16 ദിവസത്തിനിടെ 14 വളർത്തുമൃഗങ്ങളെയാണ് കടുവ കൊന്നത്. പാൽ വെളിച്ചം ഭാഗത്ത് വനപാലകർ സ്ഥാപിച്ച ക്യാമറയിൽ കടുവയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. കടുവ ഭീതിയുടെ പശ്ചാത്തലത്തിൽ മാനന്തവാടി നഗരസഭയിലെ 4 ഡിവിഷനുകളിൽ നിരോധനാജ്ഞ തുടരുകയാണ്. നോർത്ത്, സൗത്ത് വയനാട് ഡിഎഫ്ഒമാരുടെയും ചീഫ് വെറ്റിനറി സർജന്റെയും നേതൃത്വത്തിലുള്ള വനപാലക സംഘവും പൊലീസും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.