accident

വയനാട് തലപ്പുഴ മക്കിമലയില്‍  ജീപ്പ്  മറിഞ്ഞുണ്ടായ അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. അമിത വേഗതയിലെത്തിയ വാഹനം നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. 

 

ഇന്നലെ നടന്ന അപകടത്തില്‍ ആറുപേര്‍ക്കാണ്  പരുക്കേറ്റത്. മക്കിമല സ്വദേശികളായ റാണി, ശ്രീലത, സന്ധ്യ, ബിന്‍സി, വിസ്മയ  ഡ്രൈവര്‍ പത്മരാജ്  എന്നിവര്‍ക്കാണ്  പരുക്കേറ്റത്.  ഇവരെ വയനാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.