Parambikulam-shutter

പറമ്പിക്കുളം ഡാമിന്റെ മൂന്ന് ഷട്ടറുകളില്‍ ഒരെണ്ണം രാത്രിയില്‍ തകര്‍ന്നു. ഷട്ടറിന്റെ നിയന്ത്രണം ഉറപ്പാക്കിയിരുന്ന കോണ്‍ക്രീറ്റ് തൂണ്‍ ഇളകി മാറിയതോടെയാണ് ചങ്ങല പൊട്ടി ഷട്ടര്‍ തകര്‍ന്ന് വീണത്. ഡാമിലെ നീരൊഴുക്ക് കുറയുന്നതിന് അനുസരിച്ച് പരമാവധി വേഗത്തില്‍ തകരാര്‍ പരിഹരിക്കുെമന്നും ഉന്നതതല അന്വേഷണം തുടങ്ങിയതായും തമിഴ്നാട് ജലസേചനവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.  

 

കേരളത്തിന് ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ തകരാര്‍ പരിഹരിക്കാനുള്ള ആദ്യശ്രമം തമിഴ്നാട് തുടങ്ങിയെങ്കിലും ഡാമിലെ നീരൊഴുക്ക് താഴാതെ പൂര്‍വസ്ഥിതിയിലാക്കുക അസാധ്യമെന്ന് വിലയിരുത്തി. ‍ഡ‍ാം സുരക്ഷാ ഉന്നത ഉദ്യോഗസ്ഥരെത്തി കൂടുതല്‍ പരിശോധിച്ചു. മുന്‍കരുതല്‍ എന്ന നിലയില്‍ ജലമൊഴുകുന്ന പ്രദേശത്തോട് ചേര്‍ന്ന് താമസിക്കുന്ന പറമ്പിക്കുളത്തെ ഇരുപത് ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ആശങ്ക വേണ്ടെന്ന് നെന്മാറ എംഎല്‍എ അറിയിച്ചു. 

 

കോണ്‍ക്രീറ്റ് തൂണുകളുടെയും ചങ്ങലയുടെയും അറ്റകുറ്റപ്പണി ഉള്‍പ്പെടെ കൃത്യമായ ഇടവേളയില്‍ പൂര്‍ത്തിയാക്കിട്ടുണ്ടെന്നാണ് തമിഴ്നാടിന്റെ വിശദീകരണം. മറ്റെന്തെങ്കിലും സാങ്കേതിക പ്രശ്നമുണ്ടോ പരിപാലനത്തിെല വീഴ്ചയാണോ എന്ന കാര്യങ്ങളും അന്വേഷിക്കും. മറ്റ് രണ്ട് ഷട്ടറുകളും നിലവില്‍ പത്ത് സെന്റീമീറ്റര്‍ വീതം തുറന്നാണ് ജലമൊഴുക്കുന്നത്. 1825 അടിയാണ് പറമ്പിക്കുളത്തിന്റെ സംഭരണശേഷി.