Vizhinjam-talk

വിഴിഞ്ഞം സമരം പിന്‍വലിച്ചു. മുഖ്യമന്ത്രി വിഴിഞ്ഞം സമരസമിതിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഉന്നയിച്ച എല്ലാ കാര്യങ്ങളിലും തീരുമാനമായില്ലെന്ന് സമരസമിതി അറിയിച്ചു.140–ാം ദിവസമാണ് സമരം തീരുന്നത്. കടല്‍ക്ഷോഭത്തില്‍ വീട് നഷ്മായവര്‍ക്കുള്ള വാടക 5,500 രൂപ തന്നെയായിരിക്കും. തീരശോഷണത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നടക്കണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. പഠനസമിതിയില്‍ പ്രാദേശിക പ്രതിനിധി വേണമെന്നതില്‍ തീരുമാനമായില്ല. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കാമെന്ന് ധാരണയായി. 

കമ്മിറ്റിയില്‍ തുറമുഖ സെക്രട്ടറിയും അംഗമായിരിക്കും. തുറമുഖ നിര്‍മാണം തടസപ്പെടുത്തില്ല. ആഘാതത്തെക്കുറിച്ച് പഠനം തുടരുമെന്നും സമരസമിതി അറിയിച്ചു. 

സമരം തീര്‍ന്നതായി സര്‍ക്കാര്‍ അറിയിച്ചാല്‍ ഉടന്‍ നിര്‍മാണം പുനരാരംഭിക്കുമെന്നു അദാനി ഗ്രൂപ്പ് പ്രതികരിച്ചു. നാളെത്തന്നെ നിര്‍മാണ സാമഗ്രികള്‍ എത്തിക്കാന്‍ തയ്യാറെന്നും കമ്പനി വ്യക്തമാക്കി. സമരം അവസാനിപ്പിച്ചതിന് മുഖ്യമന്ത്രിയും മന്ത്രി ആന്‍റണി രാജുവും നന്ദിപറഞ്ഞു. ആര്‍ച്ച് ബിഷപ് തോമസ് ജെ നെറ്റോയെയും കര്‍ദിനാള്‍ ക്ലിമ്മിസ് ബാവയെയും ഫോണില്‍ വിളിച്ചാണ് നന്ദി പറഞ്ഞത്. 

 

Vizhinjam strike called off