wayanad-elephant-05

 

വയനാട് ബത്തേരി ടൗണില്‍ കാട്ടാനയിറങ്ങി. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ആനയിറങ്ങിയത്. വനപാലകരും നാട്ടുകാരും ചേര്‍ന്ന് ആനയെ കാട്ടിലേക്ക് തുരത്തി. ഒരാള്‍ക്ക് പരുക്ക്. ബത്തേരി നഗരത്തോടു ചേര്‍ന്ന കൃഷിയിടങ്ങളില്‍ തമ്പടിച്ചിരുന്ന കാട്ടാന  ഇന്നു പുലര്‍ച്ചെ 2.30 ഓടെയാണു നഗരത്തിലേക്കെത്തിയത്. മെയിന്‍ റോഡിലൂടെ ഓടിനടന്ന കാട്ടാന നടപ്പാതയില്‍ നിന്ന ബത്തേരി സ്വദേശി തമ്പിക്കെതിരെ ചീറിയടുത്തു. തമ്പിയെ കാട്ടാന തുമ്പിക്കൈ വീശി അടിച്ച് നിലത്തിട്ടു. വീണുപോയ തമ്പിയെ കാട്ടാന ചവിട്ടാന്‍ ഒരുങ്ങിയെങ്കിലും നടപ്പാതയിലെ കൈവരി തടസ്സപ്പെടുത്തിയതുകൊണ്ടു നടന്നില്ല. പരുക്കേറ്റ തമ്പിയെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നഗരസഭാ ഓഫിസിനു മുന്നിലും ഈ കാട്ടാന ഓടിനടന്നു.  കെഎസ്ആര്‍ടിസി ബസിനു പിന്നാലെയും കാട്ടാന ഓടി. ഒരുമണിക്കൂറോളം കടകള്‍ക്കും ഹോട്ടലുകള്‍ക്കുമിടയിലൂടെ ഓടിനടന്ന് നഗരമധ്യത്തില്‍ത്തന്നെ നിലയുറപ്പിച്ചശേഷമാണു കാട്ടാന മടങ്ങിയത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.

Wayanad bathery elephant attack