ബ്രഹ്മപുരത്തും സമീപത്തും ഉള്ളവർ ഞായറാഴ്ച വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് കലക്ടര്‍ രേണു രാജ്. അത്യാവശ്യമല്ലാത്ത സ്ഥാപനങ്ങള്‍ തുറക്കരുത്. ബ്രഹ്മപുരം 'തീയണയ്ക്കാന്‍ ശ്രമം ഊര്‍ജിതമാക്കും. ശക്തിയേറിയ മോട്ടറുകള്‍ എത്തിച്ച് സമീപത്തെ പുഴയില്‍ നിന്നും വെള്ളം പമ്പ് ചെയ്യും. അഗ്നിരക്ഷാസേന തന്നെ ശ്രമം തുടരുമെന്ന് കലക്ടര്‍. ഹെലികോപ്റ്റര്‍ പ്രയോജപ്പെടില്ലെന്നാണ് വിലയിരുത്തലെന്നും നാളെ വൈകിട്ടോടെ നിയന്ത്രണവിധേയമാകുമെന്നും കലക്ടര്‍ പറഞ്ഞു. തീപിടിത്തത്തിന്‍റെ കാരണം അന്വേഷിക്കാന്‍ സിറ്റി പൊലീസ് കമ്മിഷണർക്ക് ചീഫ് സെക്രട്ടറി നിർദേശം നൽകി.
In Kochi, people should stay at home tomorrow