gahananavya-23

അപ്രതീക്ഷിത വിജയമാണ് കൈവന്നതെന്ന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആറാം റാങ്ക് നേടിയ കോട്ടയം പാലാ സ്വദേശിനി ഗഹന നവ്യ ജെയിംസ്. പരീക്ഷയ്ക്കായി താന്‍ പരിശീലന കേന്ദ്രങ്ങളെ ആശ്രയിച്ചില്ലെന്നും തനിച്ചായിരുന്നു തയ്യാറെടുപ്പെന്നും ഗഹന മാധ്യമങ്ങളോട് പറഞ്ഞു. വലിയ വിജയത്തില്‍ സന്തോഷമുണ്ടെന്നും കുടുംബം ഉറച്ച പിന്തുണയാണ് നല്‍കിയതെന്നും ഗഹന കൂട്ടിച്ചേര്‍ത്തു. എംജി സർവകലാശാലയിൽ ഇന്റർനാഷനൽ റിലേഷൻസിൽ ഗവേഷണം നടത്തുകയാണ് ഗഹന. പാലാ ചാവറ പബ്ലിക് സ്കൂളിലാണ് പത്താം ക്ലാസ് വരെ പഠിച്ചത്. പാലാ െസന്റ്.മേരീസ് സ്കൂളിൽ പ്ലസ്ടു പൂർത്തിയാക്കിയ ഗഹന, പാലാ അൽഫോൻസാ കോളജിൽനിന്ന് ഒന്നാം റാങ്കോടെ ബി.എ ഹിസ്റ്ററി പാസായി. തുടർന്ന് പാലാ സെന്റ് തോമസ് കോളജിൽനിന്ന് എം.എ പൊളിറ്റിക്കൽ സയൻസിൽ ഒന്നാം റാങ്ക് നേടി. യുജിസി നാഷണൽ റിസർച്ച് ഫെലോഷിപ് സ്വന്തമാക്കി. പാലാ സെന്റ്.തോമസ് കോളജ് റിട്ടപ്രഫ. ജെയിംസ് തോമസിന്റെ മകളാണ്.

 

ഇഷിത കിഷോറാണ് സിവില്‍സര്‍വീസ് പരീക്ഷയില്‍ ഇക്കുറി ഒന്നാമതെത്തിയത്. ആദ്യ നാല് റാങ്കുകളും പെണ്‍കുട്ടികളാണ് നേടിയത്. ഐഎഎസിലേക്കു 180 പേർ ഉൾപ്പെടെ വിവിധ സർവീസുകളിലേക്കായി മൊത്തം 933 പേർക്കാണ് നിയമന ശുപാ‍ർശ.

 

 

Gahana Navya James Secured 6th rank in UPSC