vm-arsho-2

അധ്യാപകരുടെ സഹായത്തോടെ തന്റെ മാത്രം മാർക്ക് ലിസ്റ്റ് തിരുത്തുകയാണുണ്ടായതെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ. എസ്എഫ്ഐയെയും തന്നെയും അധിക്ഷേപിക്കാനുള്ള ബോധപൂർവമായ ശ്രമമുണ്ടായി. കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് താൻ പൊലീസിൽ പരാതി നൽകിയത്. മാധ്യമങ്ങൾ നിരന്തരം വേട്ടയാടുമ്പോൾ പരാതി നൽകാൻ എനിയ്ക്കും അവകാശമുണ്ട്. വിദ്യയെ ഏതെങ്കിലുമൊരു എസ് എഫ് ഐ നേതാവ് സഹായിച്ചുവെന്ന് തെളിഞ്ഞാൽ നടപടിയുടെ കാര്യത്തിൽ സംശയം വേണ്ട. വളഞ്ഞിട്ടുള്ള ആക്രമണത്തിൽ എസ് എഫ് ഐ പ്രവർത്തകർ മുഴുവൻ കള്ളൻമാരെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണെന്നും ആർഷോ പാലക്കാട് കാഞ്ഞിരപ്പുഴയിൽ പറഞ്ഞു. 

 

SFI state secretary PM Arsho on mark list row