കേരള ഹൈക്കോടതിയിലേക്കു സ്ഥലംമാറ്റാനുള്ള ശുപാർശക്കെതിരെ അലഹാബാദ് ഹൈക്കോടതിയിൽ ജഡ്ജി ദിനേശ് കുമാർ സിങ് നൽകിയ അപേക്ഷ തള്ളി സുപ്രീംകോടതി കൊളീജിയം. അപേക്ഷയിൽ കഴമ്പില്ലെന്ന് പറഞ്ഞ ദിനേശ് കുമാർ സിങ്ങിനെ കേരള ഹൈക്കോടതിയിലേക്കു നിയമിക്കാൻ കൊളിജീയം ശുപാർശ ചെയ്തു. ജസ്റ്റിസ് സിങ്ങിനെ കേരള ഹൈക്കോടതിയിലേക്കു വിടാൻ ജൂലൈ 5നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കൊളീജിയം തീരുമാനിച്ചത്. എന്നാൽ കേരളത്തിന് പകരം, ഡൽഹി, മധ്യപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ്–ഹരിയാന ഹൈക്കോടതികളിൽ എവിടെയെങ്കിലും നിയമിക്കാനായിരുന്നു അഭ്യർഥന. ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചാൽ ജസ്റ്റിസ് സിങ് കേരള ഹൈക്കോടതിയിലെത്തും.
Supreme Court collegium recommends transfer of Justice DK Singh from Allahabad to Kerala High Court