gr-anil-02

ഇന്ന് ഏതെങ്കിലും കാരണത്താല്‍ ഓണക്കിറ്റ് വാങ്ങാന്‍ കഴിയാത്തവര്‍ക്ക് ഓണത്തിന് ശേഷവും റേഷന്‍ കടകളില്‍ നിന്ന് കിറ്റുകള്‍ ലഭിക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആര്‍ അനില്‍. വാങ്ങാന്‍ വൈകിയതിന്‍റെ പേരില്‍ ആര്‍ക്കും കിറ്റ് നിഷേധിക്കില്ലെന്ന് മന്ത്രി മനോരമന്യൂസിനോട് പറഞ്ഞു. ജനപ്രതിനിധികള്‍ക്ക് ഓണക്കിറ്റ് നല്‍കില്ലെന്നും പുതിയ ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് സപ്ലൈകോ ഉത്തരവെന്നും മന്ത്രി അറിയിച്ചു.

 

Minister GR Anil on onam kit