dig-putta-vimaladitya-2

 

കണ്ണൂർ ആറളത്തുണ്ടായ ഏറ്റുമുട്ടലിൽ എട്ട് മാവോയിസ്റ്റ് അംഗങ്ങൾ ഉണ്ടായിരുന്നതായി എടിഎസ് ഡി.ഐ.ജി. പുട്ട വിമലാദിത്യ. ഇവർ പൊലീസിന് നേരെ വെടിയുതിര്‍ത്തതോടെയാണ് പൊലീസ് തിരികെ വെടിവച്ചത്. വനത്തിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ട സംഘത്തിനായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. ഇവർ തമ്പടിച്ചിരുന്ന ടെന്റുകളും കണ്ടെത്തിയിട്ടുണ്ട്. വെടിവെപ്പിൽ കേസെടുത്തതായും ഡി.ഐ.ജി. അറിയിച്ചു.

 

 

ATS DIG Putta Vimaladitya on kannur maoist encounter