പിവി അൻവറിന്‍റെ ഉടമസ്ഥതയിലെ കക്കാടംപൊയിലിലെ പാർക്കിന് ലൈസൻസ് ഇല്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ലൈസൻസിനായി അപേക്ഷ നൽകിയിരുന്നുവെങ്കിലും, അപേക്ഷയിലെ പിഴവ് കാരണം ലൈസൻസ് നൽകിയിട്ടില്ല. ആവശ്യപ്പെട്ട അനുബന്ധ രേഖകൾ ഹാജരാക്കിയിട്ടില്ലെന്നും സർക്കാർ അറിയിച്ചു. ലൈസൻസ് ഇല്ലാതെ എങ്ങനെ പാർക്ക് പ്രവർത്തിക്കും എന്ന് ചോദിച്ച കോടതി നാളെ മറുപടി നൽകാൻ സർക്കാറിന് നിർദ്ദേശം നൽകി. പാർക്ക് അടച്ച് പൂട്ടണമെന്ന് ഹർജിക്കാർ കോടതിയിൽ ആവശ്യപ്പെട്ടു.
Government state that PV Anwar's Kakadampoil Park has no license