kalyan-silks-adi-sale

ആടി സെയില്‍ മലയാളിക്ക് ഫാഷന്റെ ഉല്‍സവമാക്കിയ കല്യാണ്‍ സില്‍ക്സ് ഇക്കുറി നാലിരട്ടി വലിയ വസ്ത്രശ്രേണികളും 50 ശതമാനം വരെ വിലക്കിഴിവുമായി ആടിമാസ മാമാങ്കത്തിന് തുടക്കം കുറിച്ചു. കേരളത്തിലെയും ബെംഗളൂരുവിലെയും ഷോറൂമുകളിലാണ് ആടി സെയില്‍ നടക്കുന്നത്. രാജ്യത്തെ പ്രമുഖമില്ലുകള്‍ കല്യാണ്‍ സില്‍ക്സിന് മാത്രം നല്‍കുന്ന ആടിമാസക്കിഴിവുകള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറുന്നതുകൊണ്ടാണ് അവിശ്വസനീയമായ വിലക്കുറവില്‍ ആടിമാസ കലക്ഷനുകള്‍ ലഭ്യമാക്കാന്‍ കഴിയുന്നതെന്ന് കല്യാൺ സിൽക്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു. കല്യാൺ സിൽക്സിന്റെ സ്വന്തം നെയ്ത്ത് ശാലകളും പ്രൊഡക്ഷൻ യൂണിറ്റുകളും ഈ സീസണിലേക്ക് തയ്യാറാക്കിയ കലക്ഷനുകളാണ് വിപണിയിലെത്തുന്നത്. സാരി, മെൻസ് വെയർ, വെസ്റ്റേൺ വെയർ, റെഡിമെയ്ഡ് ചുരിദാർ, റെഡി-ടു-സ്റ്റിച്ച് ചുരിദാർ, ചുരിദാർ മെറ്റീരിയൽസ് എന്നിവയിലെല്ലാം ഈ വർഷത്തെ ഏറ്റവും പുതിയ കളക്ഷനുകളുണ്ട്. ഇതില്‍ വലിയ പങ്കും വൻ നഗരങ്ങളിൽ  പോലും ലഭ്യമായിത്തുടങ്ങിയവയല്ല. ലേഡീസ് വെയർ, കിഡ്സ് വെയർ, ഹോം ഫർണിഷിങ്ങ് എന്നിവയിലെ മുൻനിര ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളും അവിശ്വസനീയ വിലക്കുറവിൽ ലഭ്യമാണെന്നും കല്യാണ്‍ സില്‍ക്സ് അറിയിച്ചു.

 

kalyan silks aadi sale