കല്യാൺ സിൽക്സിന്റെ ഫാസ്റ്റ് ഫാഷൻ ബ്രാൻഡായ ഫാസ്‌യോ ഷോറൂം കൊല്ലം പോളയത്തോട് തുറന്നു. കല്യാൺ സിൽക്‌സ് ഗ്രൂപ്പ് ചെയർമാൻ ടിഎസ് പട്ടാഭിരാമൻ ഉദ്‌ഘാടനം നിർവഹിച്ചു. കല്യാൺ സിൽക്‌സ് ഫാസ്‌യോ ഡയറക്ടർമാരായ പ്രകാശ് പട്ടാഭിരാമൻ, മഹേഷ് പട്ടാഭിരാമൻ എന്നിവരോടൊപ്പം വിശിഷ്ട വ്യക്തികളും ചടങ്ങിൽ സന്നിഹിതരായി. കേരളത്തിൽ അഞ്ചുവർഷം കൊണ്ട് അറുപതു ഫാസ്‌യോ ഷോറുമുകൾ തുറക്കുമെന്ന് കല്യാൺ സിൽക്‌സ് ഗ്രൂപ്പ് ചെയർമാൻ ടിഎസ് പട്ടാഭിരാമൻ പറഞ്ഞു.