NationalGemandJeweleryCouncilawardtoPothysSwarnaMahal

രാജ്യത്തെ മികച്ച വിവാഹാഭരണത്തിനുള്ള നാഷണൽ ജെം ആൻഡ് ജ്വല്ലറി കൗൺസിൽ പുരസ്കാരം പോത്തീസ് സ്വർണ്ണ മഹല്ലിന്. പോത്തീസ് നിർമ്മിച്ച ഒരു കിലോ ഭാരം വരുന്ന ആഭരണമാണ് അവാർഡിന് അർഹമായത്. ഒഡീഷയിലെ സുവർണ്ണ ക്ഷേത്രത്തെ അടിസ്ഥാനമാക്കി നിർമ്മിച്ച ആഭരണത്തിൽ, ഗ്രഹങ്ങളെ സൂചിപ്പിക്കുന്ന 9 വൈര കല്ലുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 182 ദിവസം കൊണ്ടാണ് ആഭരണ നിർമ്മാണം പൂർത്തിയാക്കിയത്. അവാർഡിന് അർഹമായ ആഭരണം ചെന്നൈ ക്രോംപേട്ടിൽ പ്രവർത്തിക്കുന്ന പോത്തീസ് സ്വർണ്ണ മഹൽ ഷോറൂമിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. തുടർച്ചയായ രണ്ടാം തവണയാണ് മികച്ച വിവാഹാഭരണത്തിനുള്ള ദേശീയ പുരസ്കാരം പോത്തീസ് സ്വന്തമാക്കുന്നത്.

 

National Gem and Jewelery Council award to Pothys Swarna Mahal