court-drama

വിജയങ്ങളെക്കാള്‍ കൂടുതല്‍ പരാജയങ്ങളുടെ കഥയാണ് 2022ലെ സിനിമാ കണക്കുകള്‍ പറയുന്നത്. വര്‍ഷം തീരാനൊരുങ്ങുമ്പോള്‍ ഒരു കൗതുകമുണ്ട് പറയാന്‍. മലയാളത്തില്‍ ഏറ്റവുമധികം കോര്‍ട്ട് ഡ്രാമ സിനിമകള്‍ ഇറങ്ങിയ വര്‍ഷമാണ് പിന്നിടുന്നത്. അതില്‍ ഭൂരിഭാഗവും വിജയചിത്രങ്ങളുമായി. ജനഗണമന, വാശി, ന്നാ താന് കേസ് കൊട്, മുകുന്ദനുണ്ണി അസോസിയേറ്റ്സ്, മഹാവീര്യര്‍, സൗദി വെള്ളക്ക.... ഈ ചിത്രങ്ങളുടെയെല്ലാം അടിസ്ഥാനപ്രമേയം  കോടതിയും വക്കീലൂം കേസുമായിരുന്നു. കണ്ടുമറക്കേണ്ട സിനിമാ കാഴ്ചകള്‍ക്കപ്പുറം കരുത്തുള്ള ജീവിതവും കാമ്പുള്ള പ്രമേയവും പറഞ്ഞു കോടതി മുറിയെ പുതിയൊരു കണ്ണിലൂടെ കണ്ടെന്നതും ഈ സിനിമാക്കൂട്ടത്തെ വേറിട്ടുനിര്‍ത്തുന്നു. 

 

Story Highlights: Courtroom Drama Movies In 2022