sudheer-karamana

കുട്ടികളെ ദ്രോഹിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങള്‍ ഇനി ചെയ്യില്ലെന്ന് നടന്‍ സുധീര്‍ കരമന.‘താന്‍ നടന്‍ മാത്രമല്ല അധ്യാപകന്‍ കൂടിയാണ്. ക്രൂരനായ കഥാപാത്രങ്ങള്‍ ചെയ്യുമായിരിക്കാം, അത് അഭിനയമായി എ‌ടുക്കാന്‍ കുട്ടികള്‍ക്കാവും, അത് മനസിലാക്കാന്‍ കഴിവുള്ള കുട്ടികളാണ് ഇപ്പോഴത്തെ കുട്ടികള്‍’. കുട്ടികളെ ദ്രോഹിക്കുകയോ, മാനസികമായി വേട്ടയാടുന്ന കഥാപാത്രങ്ങള്‍ ഒരിക്കലും താന്‍ ചെയ്യില്ല എന്നും താരം പറയുന്നു.

അടുത്തിടെ ആലുവയില്‍ ന‌ടന്ന ബാലികയുടെ കൊലപാതകം വളരെ ഞെട്ടിച്ചു, കുട്ടികളെ ഉപദ്രവിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും സുധീര്‍ കരമന കൂട്ടിച്ചേർത്തു. മനോരമയും താരസംഘടനയായ അമ്മയും സംയുക്തമായി നടത്തുന്ന മഴവില്‍ എന്റെർറ്റൈൻമെന്‍റ്സ് അവാര്‍ഡ്സ് 2023ന്‍റെ റിഹേഴ്സല്‍ ക്യാംപിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.