rambaan

TAGS

ചെമ്പൻ വിനോദ് ജോസ് തിരക്കഥ എഴുതി ജോഷി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം റമ്പാനിലൂടെ ബിഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിക്കാൻ ബിന്ദു പണിക്കരുടെ മകൾ കല്യാണി ബി. നായർ.  മോഹൻലാലിന്റെ മകളായാണ് കല്യാണി ഈ ചിത്രത്തിൽ അഭിനയിക്കുക.

ഇങ്ങനെയൊരു വലിയ അവസരം സ്വപ്നത്തിൽപോലും പ്രതീക്ഷിച്ചിരുന്നില്ലെന്നും എല്ലാം നന്നായി വരുമെന്നാണ് വിശ്വസിക്കുന്നതെന്നും കല്യാണി പറയുന്നു.റീൽസുകളിലൂടെ ശ്രെദ്ധേയമായ താരമാണ്  കല്യാണി. സോഷ്യൽ മീഡിയിൽ സജീവമായ താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്.

തന്റെ മനസിൽ മോഹൻലാലിൻറെ മകൾ ആയി എത്തുന്നത് പുതുമുഖം വേണമെന്നുമുള്ള ചിന്തയുണ്ടായിരുന്നു, കുറേപേര് താൻ നോക്കിയെന്നും അവസാനമാണ് ബിന്ദു പണിക്കരുടെ മകൾ കല്യാണിയെ മനസിൽ വന്നതെന്ന് കഥകൃത്ത് ചെമ്പൻ വിനോദ് പറയുന്നു. 

കയ്യിൽ ചുറ്റികയും തോക്കുംവച്ച് മുണ്ട് മടക്കുക്കുത്തി നിൽക്കുന്ന നായകനെയാണ് സിനിമയുടെ മോഷൻ പോസ്റ്ററിൽ കാണാനാകുന്നത്.

അടുത്ത വര്‍ഷമാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുക. 2025 വിഷു റിലീസ് ആയി റമ്പാന്‍ പ്രേക്ഷകര്‍ക്കു മുന്‍പിലെത്തും. ഇന്ത്യയിലും വിദേശത്തുമാകും ഈ ബിഗ് ബജറ്റ് സിനിമയുടെ ചിത്രീകരണം നടക്കുക. ചെമ്പോസ്‌കി മോഷൻ പിക്ചേർസ്, എയ്ൻസ്റ്റീൻ മീഡിയ, നെക്സ്റ്റൽ സ്റ്റുഡിയോസ് ചേർന്നാണ് നിർമാണം.

സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം സംഗീതം വിഷ്ണു വിജയ്. കോസ്റ്റ്യൂം മാഷർ ഹംസ. മേക്കപ്പ് റോണക്സ് സേവ്യർ. എഡിറ്റിങ് വിവേക് ഹർഷൻ.