vijay-baby-iyal

TAGS

നന്ദി പറയവെ വിതുമ്പി കരഞ്ഞ ബാലതാരം ഇയലിനെ വാരിയെടുത്ത് ചുംബിക്കുന്ന നടന്‍ വിജയ്‍യുടെ വിഡിയോ വൈറലാകുന്നു. ‘ലിയോ’ സിനിമയുടെ വിജയാഘോഷത്തിനിടെയായിരുന്നു ആരാധകരുടെ മനം കവര്‍ന്ന നിമിഷം. വേദിയില്‍ സംസാരിച്ചുകൊണ്ടിരിക്കെ ഇയല്‍ വികാരാധീനിതയായി വിതുമ്പി കരയുകയായിരുന്നു. ഇതുകണ്ട അവതാരിക ഇയലിനോട് വിജയ്‍യുടെ അടുത്തേക്ക് പോകുന്നോ എന്ന് ചോദിക്കുന്നു. ഇതിനിടെ വിജയ് തന്നെ സ്റ്റേജിലേക്ക് ഓടിയെത്തുകയായിരുന്നു. വിജയ്‍യും ഇയലും പരസ്പരം ഓടിയടുക്കുന്ന ദൃശ്യങ്ങള്‍ കണ്ട പ്രേക്ഷകരുടെയും മനം നിറഞ്ഞു.

 

ഇയലിനെ വാരിയെടുക്കുന്ന വിജയ് കുട്ടിത്താരത്തിന്‍റെ കവിളില്‍ മുത്തം നല്‍കുന്നതും കാണാം. വിജ്‍യുടെ കൈകളില്‍ ഇരുന്ന് സംസാരിക്കുന്ന ഇയല്‍ നിങ്ങള്‍ ഷൂട്ടിങിനിടിയില്‍ എന്നെ നല്ല രീതിയില്‍ നോക്കി, നിങ്ങളുടെ കൂടെ ഇനിയും സിനിമയില്‍ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. നന്ദി എന്നും താരത്തോട് പറയുന്നു. അതിനുള്ള ഉറപ്പ് നൽകിയ വിജയ് ഐ മിസ് യു ടൂ എന്ന് ഇയലിനോട് പറയുന്നു. പിന്നാലെ ഇരുവരും പരസ്പരം കവിളില്‍ മുത്തം നല്‍കുകയും ചെയ്യുന്നു. ഇതോടെ കണ്ടുനിന്ന പ്രേക്ഷകരും എഴുന്നേറ്റ് കയ്യടിക്കുകയായിരുന്നു. സംസാരിച്ചു കഴിഞ്ഞ് വിജയ്‍യുടെ കൈ പിടിച്ചു തന്നെയാണ് ഇയല്‍ വേദി വിട്ടത്. 

 

ലിയോ സിനിമയില്‍ വിജയ്‌യുടെ മകളായിട്ടായിരുന്നു ഇയല്‍ വേഷമിട്ടത്. തമിഴ് നടനായ അർജുനന്റെ മകള്‍കൂടിയാണ് ഇയല്‍. ഇയലിനെ കൂടാതെ വിജയ്‌യുടെ മകനായി അഭിനയിച്ച മലയാളി താരം മാത്യുവും വേദിയിലുണ്ടായിരുന്നു.

 

Baby Ilyal with actor Vijay at Leo success celebration.