laalsalaam-kapildev

രജ​നികാന്തിന്‍റെ മകള്‍ ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ തമിഴ് സിനിമാലോകത്ത് അരങ്ങേറ്റം കുറിയ്ക്കാനൊരുങ്ങി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ കപിൽദേവ്. 'ലാല്‍സലാം' എന്ന ചിത്രത്തിന്റെ ഡബ്ബിങ് ക്രിക്കറ്റ് ഇതിഹാസം പൂർത്തിയാക്കിയെന്ന് ഐശ്വര്യ എക്സില്‍ കുറിച്ചു. ഒപ്പം കപില്‍ ദേവ് ഡബ്ബ് ചെയ്യുന്നതിന്‍റെ ചിത്രങ്ങളും പങ്കുവച്ചു. 

ലാല്‍സലാമിന്‍റെ പ്രമേയം ക്രിക്കറ്റുമായി ബന്ധപ്പെട്ടതാണ്. ര‍ജനികാന്തും കപില്‍ദേവിനൊപ്പം ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. വിഷ്ണു വിശാലാണ് നായകൻ. തെലുങ്കിലും ഹിന്ദിയിലും അഭിനയിച്ചിട്ടുളള കപില്‍ ദേവിന്‍റെ ആദ്യ തമിഴ് ചിത്രമാണ് ലാല്‍സലാം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വിവേക് പ്രസന്ന, നിരോഷ, വിക്രാന്ത്, സെന്തില്‍, തമ്പി രാമയ്യ, ജീവിത, ആദിത്യ മേനോന്‍ എന്നിവരാണ് ചിത്രത്തിനെ മറ്റു താരങ്ങള്‍. 

എ.ആര്‍ റഹ്മാനാണ് ചിത്രത്തിന്‍റെ സംഗീതം നിര്‍വ്വഹിക്കുന്നത്.  വെയ് രാജാ വെയ്, 3 എന്നീ ചിത്രങ്ങൾക്കും സിനിമാ വീരൻ എന്ന ഡോക്യുമെന്‍ററിക്കും ശേഷം ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലാൽ സലാം. ചിത്രം 2024 ല്‍ പൊങ്കൽ റിലീസായി തിയറ്ററുകളിലെത്തും.

Kapil Dev completed dubbing for Laal Salaam