ajith-actor

TAGS

തമിഴ് സിനിമയിലെ സൂപ്പര്‍ താരമാണെങ്കിലും സ്വകാര്യതയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ല അജിത്. അനുവാദമില്ലാതെ വിഡിയോ എടുത്ത ആരാധകന്റെ ഫോണ്‍ പിടിച്ചുവാങ്ങി വിഡിയോ ഡിലീറ്റ് ചെയ്യുന്ന അജിത്തിന്റെ വിഡിയോയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ദുബായില്‍ വെച്ചാണ് സംഭവം. 

ഭാര്യ ശാലിനിക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പം ദുബായിലാണ് അജിത് പുതുവര്‍ഷം ആഘോഷിച്ചത്. ഇവിടെ നിന്നുള്ള അജിത്തിന്റെ വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. അതിലൊരു വിഡിയോയിലാണ് ആരാധകന്റെ കയ്യില്‍ നിന്ന് ഫോണ്‍ വാങ്ങി അജിത് വിഡിയോ ഡിലിറ്റ് ചെയ്യുന്ന ദൃശ്യങ്ങളുള്ളത്. അജിത് വിഡിയോ ഡിലിറ്റ് ചെയ്ത സംഭവത്തില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. 

 

സ്വകാര്യത സംരക്ഷിക്കാനുള്ള താരത്തിന്റെ ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നും അതിനെ കുറ്റം പറയേണ്ട കാര്യമില്ലെന്നുമാണ് ഒരുപക്ഷം പറയുന്നത്. എന്നാല്‍ താരത്തിന്റെ ഭാഗത്ത് നിന്നുണ്ടായ നീക്കത്തെ വിമര്‍ശിച്ചുള്ള കമന്റുകളും നിരവധിയാണ്. ഇതിന് മുന്‍പ് പോളിങ് ബൂത്തില്‍ വെച്ച് ഫോട്ടോ എടുക്കാന്‍ ശ്രമിച്ച ആരാധകന്റെ ഫോണ്‍ അജിത് പിടിച്ചെടുത്തിരുന്നു. എന്നാല്‍ സംഭവത്തില്‍ പിന്നീട് അജിത് ഖേദം പ്രകടിപ്പിക്കുകയായിരുന്നു. 

Ajith grab fan's phone and delete video