jayaram

നോ പറയാന്‍ സാധിക്കാത്തതുകൊണ്ട് ആവശ്യമില്ലാത്ത പല സിനിമകളും ചെയ്യേണ്ടി വന്നിട്ടുണ്ടെന്നു ജയറാം. ഒരാളുടെ മുഖത്തു നോക്കി നോ പറയാന്‍ തനിക്കു ബുദ്ധിമുട്ടായിരുന്നുവെന്നും അത് കരിയറിനെ ബാധിക്കുമെന്നു പിന്നീട് തോന്നിത്തുടങ്ങിയെന്നും ജയറാം പറഞ്ഞു. മനോരമ ന്യൂസ് നേരേ ചൊവ്വയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പലയിടത്തും നോ പറയാന്‍ പറ്റാത്തതു കൊണ്ട് ചെയ്യണ്ടാത്ത പല പ്രൊജക്ടുകളും ചെയ്യേണ്ടി വന്നു. പിന്നീട് സ്വയം അതു പറയാനുള്ള ധൈര്യം ഉണ്ടാക്കി നോ പറഞ്ഞുതുടങ്ങി. ഇപ്പോള്‍ ധൈര്യമായി നോ പറയാന്‍ പറ്റും. പെട്ടെന്നു ഒരാളുടെ മുഖത്തു നോക്കി പറ്റില്ല എന്നു പറയാന്‍ ബുദ്ധിമുട്ടായിരുന്നു. ആവശ്യമില്ലാത്തതിനോടു നോ പറഞ്ഞില്ലെങ്കില്‍ അതെന്‍റെ കരിയറിനെ ബാധിക്കുമെന്നു തോന്നി. മലയാളത്തില്‍ നിന്നും മനപ്പൂര്‍വം ബ്രേക്ക് എടുത്തതാണ്. ഒരു നല്ല സിനിമയുമായി തിരിച്ചു വന്നാല്‍ ഒരു റീഎന്‍ട്രി എനിക്കു കിട്ടുമെന്ന വിശ്വാസമുണ്ടായിരുന്നു. പിന്നെ മറ്റു ഭാഷകളിലെ സിനിമകള്‍ കൂടി വന്നതുകൊണ്ടാണ് ഈ ഗ്യാപ് വന്നതെന്നും ജയറാം പറഞ്ഞു. 

ഗുരുത്വം എപ്പോളും നമ്മെ കാത്തുസൂക്ഷിക്കും. ഗുരുത്വം  ഉണ്ടെങ്കില്‍ കണ്ണില്‍ കൊള്ളേണ്ടതു പുരികത്തു കൊണ്ടങ്ങു പോകുമെന്നാണ് ‍എന്‍റെ വിശ്വാസം. ഒരു ഗ്യാപ്പിനു ശേഷം ഒസ്ലര്‍ പോലെ ഒരു ചിത്രത്തിലൂടെ തിരിച്ചുവരാനായതു ഗുരുത്വം കൊണ്ടാണെന്നും ജയറാം പറഞ്ഞു. 

ഡിസംബര്‍ 11നാണു മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത എബ്രഹാം ഒസ്ലര്‍ റിലീസ് ചെയ്തത്. മികച്ച പ്രതികരണവുമായി തിയേറ്ററുകളില്‍ മുന്നേറുകയാണ് ചിത്രം. ഒസ്ലറിലെ മമ്മൂട്ടിയുടെ അതിഥി വേഷവും ശ്രദ്ധ നേടിയിയിരുന്നു. 

Jayaram said that he had to do many unnecessary films