mammootty

ഫെബ്രുവരി 15നാണ് മമ്മൂട്ടി ചിത്രം ഭ്രമയുഗം തിയേറ്ററുകളിലേക്ക് എത്തുന്നത്. ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവം സംവിധാനം ചെയ്യുന്ന ചിത്രത്തിനുമേല്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാണ് ഉള്ളത്. ചിത്രം റിലീസിനോട് അടുക്കുമ്പോള്‍ പ്രൊഫൈലാകെ ഭ്രമയുഗത്തിലേക്ക് കൈമാറിയിരിക്കുകയാണ് മമ്മൂട്ടി. ഒടുവില്‍ പ്രൊഫൈല്‍ പിക്ചറാക്കിയ ചിത്രത്തിനും വലിയ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. ചിത്രത്തിന്‍റെ പോസ്റ്ററുകളും ടീസറും ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ഭ്രമയുഗം ചിത്രീകരിച്ചിരിക്കുന്നത്. 

അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാര്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശസ്​ത സാഹിത്യകാരന്‍ ടി.ഡി.രാമകൃഷ്ണനാണ് ചിത്രത്തിന് സംഭാഷണമെഴുതുന്നത്. 

Mammootty shared new picture from Bramayugam