Sharjah

 

ഷാർജയിൽ വൈദ്യുതി നിരക്കുകൾ വെട്ടിക്കുറച്ചു. മുപ്പത്തിയേഴു ശതമാനത്തോളം നിരക്കിളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പുതുക്കിയ നിരക്കുകൾ ഈ മാസം ഒന്നു തുടങ്ങി പ്രാബല്യത്തിലുണ്ടാകും.

 

ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൌൺസിൽ അംഗവുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശപ്രകാരം ഷാർജ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയാണ് വൈദ്യുതി നിരക്കിൽ ഇളവു പ്രഖ്യാപിച്ചത്. സ്വന്തമായുള്ള ഫ്ളാറ്റുകൾക്കും വീടുകൾക്കും പ്രവാസികളെന്നോ പൌരൻമാരെന്നോ വ്യത്യാസമില്ലാതെ നിരക്കിളവു ലഭിക്കും. ഒരു കിലോവാട്ട് വൈദ്യുതിക്ക് 45 ഫിൽസായിരുന്നു നിരക്ക്. എന്നാൽ, സേവ പുറത്തിറക്കിയ പുതുക്കിയ പട്ടിക പ്രകാരം രണ്ടായിരം ഫിൽസ് വരെയുള്ള വൈദ്യുതി ഉപയോഗത്തിന്, ആയിരം കിലോവാട്ടിന് ഇരുപത്തിയെട്ടു ഫിൽസെന്ന നിരക്കായിരിക്കും ഈടാക്കുന്നത്. 6001 കിലോവാട്ടിനു മുകളിൽ വൈദ്യുതി ഉപയോഗിച്ചാൽ 43 ഫിൽസ് വീതം ഈടാക്കും. 2001 മുതൽ 4000 കിലോവാട്ടുവരെ വൈദ്യുതി ഉപയോഗിക്കുന്നവർ ഒരു കിലോവാട്ടിനു 33 ഫിൽസെന്ന നിരക്കിൽ പണമടയ്ക്കണം. 4001 മുതൽ 6000 കിലോവാട്ടുവരെ 37 ഫിൽസാണ് പുതുക്കിയ നിരക്ക്. പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നതോടെ ഈ മാസത്തെ ബില്ലിൽ ഇളവുണ്ടാകും.