ശബരിമലയെ ദേശീയ തീർത്ഥാടനകേന്ദ്രമായി പ്രഖ്യാപിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല വികസനവുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുണ്ട്. വിമാനത്താവള പദ്ധതി ഉൾപ്പെടെയുള്ളവ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും സാന്നിധ്യത്തിലാണ് സന്നിധാനത്ത് അവലോകന യോഗം ചേർന്ന്. ശബരിമല തീർത്ഥാടന ഒരുക്കങ്ങളിൽ മുഖ്യമന്ത്രി തൃപതിയറിയിച്ചു. നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിൽ വനംവകുപ്പുമായി തർക്കങ്ങളില്ല. വകുപ്പുകളുമായി പൂർണ ഏകീകരണമാണുള്ളത്. മുഖ്യമന്ത്രി പറഞ്ഞു. യോഗത്തിന് ശേഷം സോപാനത്തും മാളികപ്പുറത്തും സന്ദർശനം നടത്തി.