ശബരിമല തീർഥാടനപാതയിൽ വാഹനയാത്രക്കാർക്ക് ഭീഷണിയായി നിൽക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റി തുടങ്ങി. പ്ലാപ്പള്ളി മുതൽ പമ്പ വരെയുള്ള ഭാഗത്തെ മരങ്ങളാണ് മുറിക്കുന്നത്. റാന്നി ഡി.എഫ്.ഓ, ഗൂഡ്രിക്കൽ റേഞ്ച് ഓഫീസർ എന്നിവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മരങ്ങൾ മുറിക്കുന്നതിന് അനുമതി നൽകിയത്.
പ്ലാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരുടെ നേതൃത്വത്തിലാണ് വൃക്ഷങ്ങൾ മുറിക്കുന്ന ജോലികൾ പുരോഗമിക്കുന്നത്. റോഡിലേയ്ക്ക് ചാഞ്ഞുനിൽക്കുന്നതും ഉണങ്ങിയതുമായ വൃക്ഷങ്ങൾ മുറിക്കാനാണ് അനുമതി. കഴിഞ്ഞ സീസണിൽ 56 വൃക്ഷങ്ങളാണ് മുറിച്ചത്. എന്നിട്ടും മരം വീണ് അപകടം ഉണ്ടായി.വനപാലകർക്ക് സഹായമൊരുക്കി സീതത്തോട് അഗ്നിശമന സേനാംഗംങ്ങളും ഉണ്ട്.