സോളർ കമ്മിഷൻ റിപ്പോർട്ടിന്മേൽ നിയമപരമായി എന്തെല്ലാം നടപടി സ്വീകരിക്കേണ്ടതുണ്ടോ അതെല്ലാം സർക്കാർ ചെയ്യുമെന്നും അതിൽ ആരും വെപ്രാളപ്പെട്ടിട്ടു കാര്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മുൻ യുഡിഎഫ് സർക്കാരാണ് കമ്മിഷനെ അന്വേഷണത്തിനായി നിയമിച്ചത്. കമ്മിഷൻ ഏറെ സമയമെടുത്തു തന്നെ അതെല്ലാം പൂർത്തിയാക്കി. ഇനി നിയമ നടപടികൾ പൂർത്തിയാക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്
ബി.ജെ.പി. മാര്‍ച്ചിന്‍റെ മറവില്‍ രാജ്യമെമ്പാടും സിപിഎമ്മിനെതിരെ അക്രമം അഴിച്ചുവിട്ടു. കേരളത്തെ കീഴ്പ്പെടുത്തുമെന്ന വാശിയോടെയാണ് ബി.ജെ.പി. ജാഥ നടത്തിയത്. നാടിനെതിരാണ് ജാഥയെന്ന് ജനം തിരിച്ചറിഞ്ഞെന്നും പിണറായി പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നയിക്കുന്ന തെക്കൻമേഖലാ ജാഥയുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ബി.ജെ.പിയുടെ ആരോപണങ്ങൾക്ക് മറുപടി പറഞ്ഞും ഭരണ നേട്ടങ്ങൾ വിശദീകരിച്ചും ഇടതുമുന്നണി നടത്തുന്ന മേഖലാജാഥകള്‍ക്ക് തുടക്കമായി. സോളര്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കോണ്‍ഗ്രസ് നേതാക്കള്‍ സൂര്യാഘാതം ഏറ്റ അവസ്ഥയിലെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
കാസര്‍കോട്ടു നിന്ന് കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന വടക്കന്‍മേഖലാജാഥയുടെ ഉദ്ഘാടനം സി.പിഐ ദേശീയ സെക്രട്ടറി ഡി.രാജ നിര്‍വഹിച്ചു.