പത്താം ക്ലാസ് വിദ്യാര്‍ഥി കെട്ടിടത്തിനുമുകളില്‍നിന്ന്് ചാടി മരിച്ച കൊല്ലം ട്രിനിറ്റി സ്കൂളിലേക്ക് വിദ്യാര്‍ഥി സംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചു. പൊലീസുകാരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരുക്കേറ്റു.
പത്തുവയസുകാരിയുടെ മരണത്തില്‍ വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധം പൊലീസ് നിയന്ത്രണങ്ങളെ മറികടന്നതാണ് സംഘര്‍ഷത്തിന് കാരണം. പൊലീസ് ബാസിക്കേഡുകള്‍ മറികടന്ന എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പൊലീസിനുനേരെ കല്ലും ബള്‍ബുകളും വലിച്ചെറിഞ്ഞു. സ്കൂളിളിലേക്ക് ഇരച്ചുകയറിയ പ്രതിഷേധക്കാരെ കണ്ണീര്‍വാതകവും ഗ്രയിനേഡും പ്രയോഗിച്ച് പൊലീസ് നിയന്ത്രിച്ചു.
സംഘര്‍ഷം അരമണിക്കൂറോളം പ്രദേശത്ത് ഭീതിപരത്തി. രാവിലെ കെ.എസ്.യു നടത്തിയ മാര്‍ച്ചും അക്രമാസക്തമായി. യുവമോര്‍ച്ച, എ.ഐ.എസ്.എഫ് ഉള്‍പ്പെടെയുള്ളവരും പ്രതിഷേധം നടത്തി. കുട്ടിയെ ആദ്യം ചികില്‍സിച്ച സ്കൂളിന്‍റെ തന്നെ നിയന്ത്രണത്തിലുള്ള ആശുപത്രി ചികില്‍സയ്ക്ക് കാലതാമസം വരുത്തിയെന്ന് ആരോപണമുണ്ട്.