poonthura-natives

TAGS

 

പൂന്തുറയില്‍ നിന്ന് കാണാതായവരില്‍ ഒന്‍പത് പേര്‍ മാത്രമാണ് തിരിച്ചെത്തിയത്. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. അതേസമയം രക്ഷാപ്രവര്‍ത്തനം നടക്കുന്നില്ലെന്ന് ആരോപിച്ച് നാട്ടുകാര്‍ പൂന്തുറയില്‍ ദേശീയപാത ഉപരോധിക്കുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും സ്ഥലത്തെത്തി പരാതികള്‍ കേട്ടു. 

 

രണ്ടുദിവസമായിട്ടും ഉള്‍ക്കടലില്‍ അകപ്പെട്ട പ്രിയപ്പെട്ടവരെ രക്ഷിക്കാന്‍ ആകാത്തിതന്റെ രോഷവും സങ്കടവുമാണ് പ്രതിഷേധമായി അണപ്പൊട്ടിയത്. ഉറ്റവരെ രക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ട് ആരോപിച്ച് കുത്തിയിരിപ്പ് സമരം നടത്തിയ കുടുംബങ്ങള്‍ റോഡ് ഉപരോധിച്ചു. 

 

80 ബോട്ടുകളായി 150ല്‍ അധികം പേരാണ് ഉള്‍കടലില്‍ അകപ്പെട്ടത്. ഇവരില്‍ ഒന്‍പത് പേര്‍ മാത്രമേ തിരിച്ചെത്തിയിട്ടുള്ളൂ. തമിഴ്നാട്ടില്‍ നിന്നുള്ള മല്‍സ്യബന്ധബോട്ടുകളാണ് ഇവര്‍ക്ക് രക്ഷയായത്. 

 

അതേസമയം ബാക്കിയുള്ളവരെക്കുറിച്ച് വിവരങ്ങളൊന്നും ഇല്ല. നാവികസേനയുടേയും വ്യോമസേനയുടെയും കപ്പലുകളും ഹെലികോപ്റ്ററുകളും മല്‍സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയെന്ന് പറയുന്നുണ്ടെങ്കിലൂം പൂന്തുറക്കാര്‍ ഉള്‍പ്പെടടിട്ടുണ്ടോയെന്ന് വ്യക്തമല്ല. സര്‍ക്കാര്‍ പ്രതിനിധികള്‍ ആരും എത്താത്തും ഉറ്റവരെക്കുറിച്ചുള്ള മല്‍സ്യത്തൊഴിലാളികളുടെ ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. പ്രതിപക്ഷ· നേതാവ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും മാത്രമാണ് സമരപന്തലിലേക്ക് എത്തിയത്.

 

പൂന്തുറയ്ക്ക് അടുത്ത് ബോട്ടുകള്‍ തിരിയില്‍ അകപ്പെട്ടതായി കണ്ടെത്തിയെങ്കിലും ഇവരെ രക്ഷിക്കാനായിട്ടില്ല. രാവിലെ മുതല്‍ കനത്ത മഴ തുടരുകയാണ്.