Waste-dumped-due-to-flood

 

വെള്ളപ്പൊക്കം നാശംവിതച്ച എറണാകുളം ജില്ലയിലെ ഗ്രാമപ്രദേശങ്ങളില്‍ മാലിന്യനിര്‍മാജനം തലവേദനയാകുന്നു. ആലുവ, പറവൂര്‍ മേഖലകളില്‍ ഗൃഹോപകരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ റോഡരികില്‍ കൂട്ടിയിട്ടിരിക്കുകയാണ്.

കുന്നുകൂടിക്കിടക്കുന്ന മാലിന്യങ്ങളാണ് വെള്ളപ്പൊക്കം നാശംവിതച്ച ഗ്രാമീണമേഖലകളിലെ റോഡുകള്‍ക്കിരുവശത്തേയും കാഴ്ച. വീടുകളില്‍ നിന്ന് പുറന്തള്ളുന്ന കേടായ ഗൃഹോപകരണങ്ങളും, വസ്ത്രങ്ങളും, ഭക്ഷ്യാവശിഷ്ടങ്ങളും റോഡരികില്‍ കൂട്ടിയിട്ട നിലയിലാണ്. കേടായ ടി.വികളും ഫ്രിഡ്ജിന്റെ ഉപയോഗശൂന്യമായ ഭാഗങ്ങളുമെല്ലാം മാലിന്യങ്ങളുടെ കൂട്ടത്തിലുണ്ട്. 

 

നഗരങ്ങളില്‍ നിന്നു വ്യത്യസ്തമായി ഗ്രാമീണമേഖലകളില്‍ മാലിന്യനിര്‍മാര്‍ജനത്തിന് സംവിധാനങ്ങളില്ലാത്തതാണ് മാലിന്യങ്ങള്‍ കുന്നുകൂടാന്‍ കാരണം. റോഡരികില്‍ കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങള്‍ കുടിവെള്ളസ്രോതസ്സുകളില്‍ കലരുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്കിടയാക്കും.