ലോക് ഡൗണ്‍ രണ്ടാംവാരം പിന്നിട്ടിതോടെ കോഴിക്കോട് പാളയം പച്ചക്കറി മാര്‍ക്കറ്റിലെത്തുന്ന ചരക്കുലോറികളുടെ എണ്ണവും കുറഞ്ഞു. ആവശ്യക്കാര്‍ കുറഞ്ഞതോടെയാണ് മൊത്തവിപണിയിലേക്ക് ഇതരസംസ്ഥാനത്തുനിന്ന് കൊണ്ടുവരുന്ന പച്ചക്കറിയുടെ അളവ് വ്യാപാരികള്‍ കുറച്ചത്.
രാവിലെ പതിനൊന്ന് മണിക്കുള്ള കാഴ്ചയാണിത്. സാധാരണ ഈസമയംകൊണ്ട് മാര്‍ക്കറ്റിലെത്തുന്ന പച്ചക്കറിയെല്ലാം വിവിധയിടങ്ങളിലേക്ക് കയറി പോയെനെ. മത്തങ്ങയും ചേനയും കാബേജുമെല്ലാം ചാക്കുകണക്കിന ്ഇരിക്കുന്നു. ശരാശരി പ്രതിദിനം നാല്‍പത് ലോറികളാണ് എത്തിയിരുന്നത്. ലോക് ഡൗണിന്റെ തുടക്കത്തില്‍ അത് ഇരുപതായി കുറഞ്ഞു. ഇപ്പോഴത് പത്തില്‍ താഴെ മാത്രം.
വില നിയന്ത്രിക്കാനായി ജില്ലാ ഭരണകൂടം വിലവിരപ്പട്ടിക പുറത്തിറക്കുന്നത് ഗുണകരമായി. ഇതോടെ അമിത വില ഈടാക്കുന്നതും അവസാനിച്ചു.