കോവിഡ് പ്രതിരോധ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാന്‍ കൊരട്ടിയില്‍ പൊലീസിന്റെ വക പ്രതിമ സ്ഥാപിച്ചു. വലതു കയ്യില്‍ സാനിറ്റൈസറുമായി ശുചീകരണത്തിന് തയാറെടുക്കുന്ന ആള്‍രൂപമാണ് സ്ഥാപിച്ചത്.
കൊരട്ടി ജംക്ഷനിലാണ് ഈ ശില്‍പം സ്ഥാപിച്ചത്. മനുഷ്യനെ വിഴുങ്ങാന്‍ പോകുന്ന കോവിഡിനെ പ്രതിരോധിക്കുന്നതാണ് പ്രമേയം. വലതുകയ്യില്‍ സാനിറ്റൈസറാണ്. ശുചിത്വം ഉറപ്പാക്കണമെന്നതാണ് സന്ദേശം. ശില്‍പികളായ സുബിന്‍ കൊടുങ്ങല്ലൂര്‍, സനീപ്, വി.ആര്‍പുരം ചന്ദ്രശേഖരന്‍ എന്നിവരാണ് ഇതു തയാറാക്കിയത്. രണ്ടാഴ്ചത്തെ അധ്വാനമുണ്ട്. നിര്‍മാണ ചെലവ് പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ വഹിച്ചു. ഇരുപതിനായിരം രൂപയോളം ചെലവായി.
ലോക്ഡൗണ്‍ തീരുന്ന അന്നുവരെ ശില്‍പം പ്രദര്‍ശിപ്പിക്കും. അതിനു ശേഷം സ്റ്റേഷന്‍ വളപ്പില്‍ കോവിഡിന്റെ ഓര്‍മയ്ക്കായി ശില്‍പം
സൂക്ഷിക്കും.