A medical worker puts a vial into a syringe at a vaccination centre inside Harpenden Public Halls, amid the outbreak of the coronavirus disease (COVID-19) in Harpenden, Britain, January 22, 2021. REUTERS/Peter Cziborra
കോവിഡ് കാരണമുള്ള ലോക്ഡൗണ്‍ കഴിഞ്ഞശേഷം കുറ്റകൃത്യങ്ങളുടെ നിരക്കിലുണ്ടായ വര്‍ധന ക്രിമിനോളജിസ്റ്റുകള്‍ക്കുപുറമെ ആരോഗ്യവിദഗ്ധരും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കോവിഡിന് ശേഷം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുണ്ടായ അതിക്രമങ്ങളിലും സൈബര്‍ കുറ്റകൃത്യങ്ങളിലും വന്‍ വര്‍ധനയാണ് ഉണ്ടായത്. ബ്രയിന്‍ഫോഗ് കേരളത്തെ ബാധിച്ചോയെന്ന സംശയമുയര്‍ത്തുന്നതാണ് കേരള പൊലീസിന്റെ തന്നെ കണക്കുകള്‍ വ്യക്തമാക്കുന്നു.
മനുഷ്യന്‍ എല്ലാത്തരത്തിലും നിസ്സഹായനായിയിരുന്നു കോവിഡ് ലോക്‍ഡൗണ്‍ കാലത്ത്. ഇത് പലതിരിച്ചറിവുകളും നല്‍കുമെനും മനുഷ്യന്‍ കൂടുതല്‍ മനുഷ്യത്വമുള്ളവനാകുംമെന്നും വരെ പലരും പറഞ്ഞു. പക്ഷേ നേരെ തിരിച്ചാണ് കാര്യങ്ങളെന്ന് കണക്കുകള്‍ തെളിയിക്കുന്നു. 2020 മാര്‍ച്ച് 24 നാണ് ആദ്യത്തെ ലോക്ഡൗണ്‍ പ്രഖ്യാപനം. 2022 ഫെബ്രുവരി 7 നാണ് കേരളത്തില്‍ പൂര്‍ണതോതില്‍ സ്കൂള്‍ കോളജ് ക്ലാസുകള്‍ തുടങ്ങുന്നത്. അതുകൊണ്ട് 2020 ഉം 2021 കോവിഡ് കാലമായി കണക്കൂകൂട്ടാം.
കോവിഡും അടച്ചിടലും ഓണ്‍ലൈന്‍ ഉപയോഗവുമെല്ലാം പരസ്പരം ബന്ധപ്പെട്ടതാണ്. മനസുകളെ ഇത് വന്‍തോതില്‍ സ്വാധീനിച്ചുകഴിഞ്ഞുവെന്നാണ് അസാധാരണ കുറ്റകൃത്യങ്ങളുടെ വര്‍ധിച്ച നിരക്കുകള്‍ കാണിക്കുന്നത്.