coffeehouse-06

TAGS

തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ഡൗണില്‍ തൈക്കാട് ആശുപത്രിക്ക് സമീപത്തുള്ള ഇന്ത്യന്‍ കോഫി ഹൗസ് അടച്ചതോടെ ദുരിതത്തിലായി രോഗികളും കൂട്ടിരിപ്പുകാരും. മറ്റു ജില്ലകളിൽ നിന്നുള്ളവരും ഏറെ ബുദ്ധിമുട്ടുന്നത്. പരാതിയുയർന്നതോടെ നാളെ മുതല്‍ കോഫി ഹൗസ് തുറക്കാന്‍ അനുമതി നല്‍യിട്ടുണ്ട്.

മുന്നറിയിപ്പില്ലാതെ ട്രിപ്പിള്‍ ലോക്ഡൗണ്‍ എത്തിയതോടെ തൈക്കാട് ആശുപത്രി കന്റീനിലെ ജീവനക്കാർ ജോലിക്കെത്തിയില്ല. സമീപത്തെ ഇന്ത്യന്‍ കോഫി ഹൗസ് പൊലീസ് അടപ്പിച്ചു. ഇതോടെ ഭക്ഷണം കിട്ടാതെ രോഗികളും കൂട്ടിരിപ്പുകാരും വലഞ്ഞു. ഹോട്ടലുകള്‍ക്ക് പൂട്ട് വീണതോടെ നഗരത്തില്‍ ഒറ്റയ്ക്ക് താമസിക്കുന്നവരും വഴിയോരങ്ങളിൽ കഴിയുന്നവരും ദുരിതത്തിലായി. ഹോട്ടല്‍ ഭക്ഷണത്തെ ആശ്രയിച്ച് കഴിയുന്നവര്‍ക്ക് വേണ്ടി പാഴ്സല്‍ സംവിധാനത്തിനെങ്കിലും അനുമതി നല്‍കണമെന്നാണ് ഹോട്ടല്‍ ഉടമകളുടെ ആവശ്യം

നിലവിൽ രോഗികൾക്ക് കോർപറേഷൻ ഭക്ഷണം നൽകുന്നുണ്ട്. നാളെ മുതൽ കൂട്ടിരിപ്പുകാർക്ക് കൂടി ഭക്ഷണം നൽകാൻ ബദൽ മാർഗം ഒരുക്കുമെന്ന് കോർപറേഷൻ വ്യക്തമാക്കി.