ambulance-kochi

TAGS

കോവിഡ് കാലത്ത് ആംബുലന്‍സ് ക്ഷാമം പരിഹരിക്കാന്‍ പ്രായോഗിക നിര്‍ദേശവുമായി കൊച്ചിയിലെ ട്രാവല്‍സ് ഉടമ. വലിയ യാത്രാ വാഹനങ്ങള്‍ താല്‍ക്കാലികമായി രൂപമാറ്റം വരുത്തി ആംബുലന്‍സ് തയാറാക്കാനാണ് പദ്ധതി. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് പ്രത്യേക അനുമതിയോടെ വാഹനങ്ങള്‍ ഉപയോഗിക്കാമെന്നാണ് പ്രതീക്ഷ.

 

പതിന്നാലും ഇരുപത്തിയെട്ടും സീറ്റുള്ള യാത്രാവാഹനങ്ങളുടെ സീറ്റ് അഴിച്ചുമാറ്റി അവിെട കിടക്ക ഒരുക്കുകയാണ്. യാത്രക്കാര്‍ക്കും ഡ്രൈവര്‍ക്കുമിടയില്‍ വേര്‍തിരിക്കണം. ഓക്സിജന്‍ സിലിണ്ടര്‍ ഘടിപ്പിക്കണം. ഇത്രയുമാണ് കോവിഡ് ആംബുലന്‍സിന്റെ സജ്ജീകരണം. രണ്ടു പതിറ്റാണ്ടായി ഇന്‍ഫോപാര്‍ക്കിലുംമറ്റും കോണ്‍ട്രാക്ട് വാഹനങ്ങള്‍ നല്‍കുന്ന നജീബാണ് നിര്‍ദേശവുമായി രംഗത്തെത്തിയത്. സ്വന്തം ജീവനക്കാരനുവേണ്ടി ആംബുലന്‍സ് കിട്ടാതെ നട്ടംതിരിഞ്ഞതാണ് പ്രചോദനം.

 

തൃക്കാക്കരയില്‍ സര്‍വീസ് നടത്തുന്ന പതിനഞ്ച് വാഹനങ്ങളുണ്ടെങ്കിലും ആദ്യം ഒരെണ്ണം തയാറാക്കും. ആവശ്യമായ സഹകരണം കൊച്ചി മേയറും മോട്ടോര്‍വാഹന വകുപ്പും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും നജീബ് പറയുന്നു.