യൂത്ത് കോൺഗ്രസ് കൊടിയേന്തി ഒരു കുഞ്ഞിനെ അവന്റെ വണ്ടിയിലിരുത്തി മറ്റൊരു കുഞ്ഞിനെ ഒക്കത്തിരുത്തി നീങ്ങുന്ന ഉമ്മ. ഇന്നലെ നടന്ന കോഴിക്കോട് ജില്ലാ യുണൈറ്റഡ് ഇന്ത്യ പദയാത്രയുടെ മുഖമുദ്രയായിരുന്നു ഈ ചിത്രം. ആരാണ് ആ ഉമ്മയും കുഞ്ഞുങ്ങളുമെന്നാണ് പിന്നീട് തിരഞ്ഞത്. എരഞ്ഞിപ്പാലം മണ്ഡലം യൂത്ത് കോൺഗ്ഗ്രസ്സ് പ്രസിഡന്റ് ജാസിമിന്റെ ഭാര്യയും മക്കളുമാണിവർ. ഇവരെ കാണാൻ നേരിട്ടെത്തിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ ഇപ്പോൾ. ഇതിന്റെ ചിത്രമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഷാഫി പറമ്പിൽ കുഞ്ഞിനെ കയ്യിലെടുത്ത് കുടുംബത്തിനൊപ്പം നിൽക്കുന്ന ചിത്രം സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ പങ്കുവെച്ചു.
കുറിപ്പ് ഇങ്ങനെ: മെസൂദിനെയിരുത്തിയ അവന്റെ കുഞ്ഞു വണ്ടിയുന്തി , ലിയാമിന് എടുത്ത് ഒക്കത്തിരുത്തി യൂത്ത് കോൺഗ്രസ്സ് കൊടിയേന്തി പോകുന്ന അവരുടെ ഉമ്മയുടെ ചിത്രം ഇന്നലത്തെ കോഴിക്കോട് ജില്ലാ യുണൈറ്റഡ് ഇന്ത്യ പദയാത്രയുടെ മുഖമുദ്രയായിരുന്നു. ഇന്ന് ലിയാമിനെയും മെസൂദിനെയും കുടുംബത്തെയും കാണാൻ സംസ്ഥാന പ്രസിഡന്റ് ശ്രീ ഷാഫി പറമ്പിൽ എംഎല്‍എ എത്തി.