kanjikkuzhiwb
ലോകകപ്പ് ഫുട്ബോളിന്റെ ആവേശത്തിനൊപ്പം സൗജന്യമായി ബാങ്ക് അക്കൗണ്ട് തുറക്കാനുള്ള സൗകര്യമൊരുക്കിയിരിക്കുകയാണ് ആലപ്പുഴയിലെ കർഷകഗ്രാമമായ കഞ്ഞിക്കുഴിയിലെ സഹകരണബാങ്ക്. ബാങ്കിനുമുന്നിലെ ഗോൾ പോസ്റ്റിൽ ഗോളടിക്കുന്നവർക്ക് സീറോ ബാലൻസ് അക്കൗണ്ട് തുറക്കാനാണ് അവസരമൊരുക്കുന്നത്. ലഹരിക്കെതിരായ ബോധവൽക്കരണം, സഹകരണ മേഖലയിലേക്ക് യുവാക്കളെ അടുപ്പിക്കുക, ലോക ഫുട്ബോളിന്റെ ആരവങ്ങൾക്കൊപ്പം  ചേരുക എന്നിവയാണ് ഗോൾ അക്കൗണ്ടിലൂടെ ലക്ഷ്യം വയ്ക്കുന്നത്. കഞ്ഞിക്കുഴിയിൽ നിന്ന് റോയി കൊട്ടാരച്ചിറയുടെ റിപ്പോർട്ട്.