parking

പാര്‍ക്കിങ്ങിന് ഇടമില്ലാതെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ക്യാംപസില്‍ അര്‍ബുദ രോഗികള്‍ ഉള്‍പ്പെടെ നട്ടംതിരിയുന്നു. രണ്ടുവര്‍ഷം മുമ്പ് തറക്കല്ലിട്ട കോര്‍പറേഷന്‍ വക മള്‍ട്ടിലെവല്‍ പാര്‍ക്കിങ് സംവിധാനം ഫലകത്തില്‍ വിശ്രമിക്കുന്നു. ആര്‍സിസിക്ക് മുമ്പില്‍ റോഡിനിരുവശവും, പുതിയ മേല്‍പ്പാലത്തിലും വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതു കാരണം ഗതാഗത സ്തംഭനവും പതിവാണ്. 

 

ദോഷം പറയരുതല്ലോ മേല്‍പാലത്തില്‍ മുട്ടിന് മുട്ടിന് നോപാര്‍ക്കിങ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പാര്‍ക്കിങിന് അലഞ്ഞ് നിവൃത്തികെടുന്നവര്‍ ആ നോ പാര്‍ക്കിങ് ബോര്‍ഡിനു മുമ്പില്‍ തന്നെ വാഹനം നിര്‍ത്തിയിടും. 

 

ഉള്ളുനുറുക്കുന്ന വേദനയ്ക്ക് ആശ്വാസം തേടിയെത്തുന്ന രോഗികളെയും കൂട്ടിരിപ്പുകാരെയും പാര്‍ക്കിങ്ങിന്റെ പേരിലിങ്ങനെ വട്ടം കറക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. റോഡിനിരുവശവും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതോടെ ആംബുലന്‍സുകളടക്കം മിനിറ്റുകളോളം കുരുങ്ങിക്കിടക്കും. ഫൈനടിച്ചാല്‍ 250 രൂപ പോയിക്കിട്ടും.