സ്കൂള്‍ തുറക്കലിനോട് അനുബന്ധിച്ച് സ്കൂള്‍ പരിസരത്തെ കടകളില്‍ ലഹരിമരുന്ന് പരിശോധന കര്‍ശനമാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ജൂണ്‍ ഒന്നിന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി നിര്‍വഹിക്കും. സ്കൂള്‍ പ്രവേശനോത്സവ ഗാനവും പുറത്തിറക്കി.
പുതിയ പ്രതീക്ഷകളുമായി കുട്ടിക്കൂട്ടം സ്കൂളിലേയ്ക്കെത്താന്‍ ഇനി രണ്ടു ദിനം മാത്രം. മിന്നാമിനുങ്ങിനെ പിടിക്കാനല്ല സൂര്യനെ പിടിക്കാന്‍ ലക്ഷ്യമിടണമെന്നോര്‍പ്പിച്ച് മനോഹരമായ സ്വാഗതഗാനം. മുരുകന്‍ കാട്ടാക്കടയുടെ വരികള്‍ പാടിയിരിക്കുന്നത് മഞ്ജരിയാണ്. വ്യഴാഴ്ച രാവിലെ പത്തിന് മലയിന്‍കീഴ് സര്‍ക്കാര്‍ സ്കൂളിലാണ് പ്രവേശന ഉത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം. ആവശ്യമായ സ്കൂളുകളില്‍ ഷാഡോ പൊലീസ് , വന്യമൃഗങ്ങളില്‍ നിന്നുളള സംരക്ഷണം എന്നവ ഉറപ്പാക്കും. പ്രവൃത്തി ദിവസം വര്‍ധിപ്പിക്കുന്നതില്‍ അധ്യാപക സംഘടനകളുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.