കെ.എസ്.ആര്‍.ടി.സി ബസില്‍, സ്വകാര്യ ബസില്‍.. ഡ്രൈവര്‍ക്കും മുന്‍സീറ്റിലുള്ളവര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുകയാണ് സര്‍ക്കാര്‍. ഇവിയലൊതുങ്ങുന്നില്ല, ചരക്കു ലോറികള്‍ അടക്കം ഹെവി വാഹനങ്ങളില്‍ എല്ലാം നിര്‍ബന്ധമാകും. ഓട്ടോയും ഇരുചക്രവാഹനവും ഒഴികെ എല്ലാത്തിലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ലംഘിച്ചാല്‍ .ഐ.കാമറ പിടികൂടും. സെപ്റ്റംബര്‍ ഒന്ന് മുതല്‍ പിഴയും നല്‍കേണ്ടിവരും. സുരക്ഷയ്ക്ക് നല്ലാതാണ് ഈ മാറ്റങ്ങള്‍. അതേനേരത്ത്... ഇരിക്കുന്നതിലേറെ പലപ്പോഴും ആളുകള്‍ നിന്ന് യാത്ര ചെയ്യുന്ന നമ്മുടെ ബസുകളില്‍ എത്രത്തോളം പ്രായോഗികമാണ് ഈ തീരുമാനം ? മുന്‍ വശത്ത് അടക്കം നിന്നുയാത്ര ചെയ്യുന്നവര്‍ക്ക് എന്ത് ബെല്‍റ്റിടും ? അവര്‍ക്ക് സുരക്ഷ വേണ്ടേ ? യഥാര്‌ഥത്തില്‍ എന്താണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് ?.. നോക്കാം ഇത് ടോക്കിങ് പോയ്ന്‍റ്..