സംസ്ഥാനത്ത് വൈദ്യുതിനിരക്ക് ഉടന്‍ കൂട്ടും. ഇപ്പോള്‍ തന്നെ വിലക്കയറ്റംമൂലം ജീവിതം ദുസ്സഹമായ അവസ്ഥയിലാണ് നാട്ടുകാര്‍. അതിനിടെയാണ് കെഎസ്ഇബി വീണ്ടും ഷോക്കടിപ്പിക്കുന്നത്. യൂണിറ്റിന് ശരാശരി 30 പൈസ കൂട്ടണമെന്നാണ് െക.എസ്.ഇ.ബിയുടെ ആവശ്യം. ഈ സര്‍ക്കാരിന്റെ കാലത്തെ മൂന്നാമത്തെ വൈദ്യുതിനിരക്ക് വര്‍ധനയാണിത്. വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി പറയുന്നത് നിരക്ക് വര്‍ധനയല്ലാതെ മറ്റുവഴികളില്ലെന്നാണ്. എന്നാല്‍ പ്രതിപക്ഷനേതാവ് പറയുന്നു ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന്. വൈദ്യുതി ബോര്‍ഡില്‍ നടക്കുന്നത് കെടുകാര്യസ്ഥതയെന്നും പ്രതിപക്ഷത്തിന്റെ ആരോപണം. നിരക്കുകൂട്ടി നടുവൊടിക്കുമോ?