വയനാട് വെണ്ണിയോട് കുട്ടിയുമായി അമ്മ പുഴയില്‍ ചാടി. വെണ്ണിയോട് സ്വദേശി ദർശനയാണ് യു.കെ.ജി വിദ്യാര്‍ഥിനിയായ മകൾ ദക്ഷയുമായി പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയത്. അമ്മയെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു. കുട്ടിക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നു.