onam-atham

TAGS

നാളെ അത്തം. രാജവീഥിയിലൂടെ അത്തം ചമഞ്ഞിറങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി. തൃപ്പൂണിത്തുറയിൽ നാളെ നടക്കുന്ന വർണശബളമായ ഘോഷയാത്രയോടെ മലയാളക്കരയുടെ ഓണാഘോഷങ്ങൾക്ക് ഔദ്യോഗിക തുടക്കമാകും. അത്തച്ചമയ ഘോഷയാത്രയുടെ പതാക കൊച്ചി രാജകുടുംബത്തിലെ മുതിര്‍ന്ന അംഗം അനുജന്‍ തമ്പുരാനില്‍ നിന്ന്  തൃപ്പൂണിത്തുറ നഗരസഭ അധ്യക്ഷ രമ സന്തോഷ് ഏറ്റുവാങ്ങി..

നാളിൽ രാവിലെ 9ന് തൃപ്പൂണിത്തുറ ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്യുന്നതോടെ ഓണാഘോഷങ്ങൾക്ക് ഔദ്യോഗിക തുടക്കമാകും. തനി നാടൻ കലാരൂപങ്ങൾക്ക് ഒപ്പം മേളക്കൊഴുപ്പിന്റെ അകമ്പടിയോടെ ഹൃദ്യമായ ദൃശ്യ വിരുന്നൊരുക്കാനുള്ള ഒരുക്കത്തിലാണ് തൃപ്പൂണിത്തുറ.

കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ജില്ലകളില്‍ നിന്നുള്ള ഫ്ളോട്ടുകളാണ് ഘോഷയാത്രയില്‍ അണിനിരക്കും.നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാർ, പഞ്ചവാദ്യം, ശിങ്കാരിമേളം, അർജുന നൃത്തം, നിശ്ചല ദൃശ്യങ്ങൾ, വിദ്യാർഥികളുടെ കലാപ്രകടനങ്ങൾ എന്നിവ ഘോഷയാത്രയ്ക്ക്  പകിട്ടേകും.

നടന്‍ മമ്മൂട്ടിയാണ് ഘോഷയാത്ര ഫ്ലാഗ് ഒാഫ് ചെയ്യുക. കര്‍ശനമായ ഹരിത ചട്ടം പാലിച്ചാണ് ഇക്കുറി അത്തം ഘോഷയാത്രയും ഓണാഘോഷങ്ങളും തൃപ്പുണിത്തുറ നഗരസഭ നടത്തുന്നത്.ചിങ്ങത്തിലെ അത്തം നാളിൽ കൊച്ചിരാജാവ് സർവാഭരണ വിഭൂഷിതനും സർവസൈന്യത്തോടും കൂടി ഘോഷയാത്രയായി പ്രജകളെ കാണാനെത്തുന്നതായിരുന്നു രാജഭരണകാലത്തെ അത്തച്ചമയം. 49ൽ പരീക്ഷിത്ത് മഹാരാജാവ് എഴുന്നള്ളിയ അത്തച്ചമയമായിരുന്നു അവസാനത്തെ രാജകീയ