ലോകത്തിലെ ഏറ്റവും കൂടുതൽ പേർ പങ്കെടുത്ത തിരുവാതിരക്കളിയുടെ ഇനി കുടുംബശ്രീയുടെ പേരിൽ . തൃശ്ശൂരിൽ നടന്ന മെഗാ തിരുവാതിരക്കളിയിൽ പങ്കെടുത്തത് ഏഴായിരത്തിലേറെ വനിതകൾ .
തിരുവാതിരയുടെ ഈ ചുവടുകൾ വച്ചതെല്ലാം കുടുംബശ്രീ വനിതകളാണ്. തൃശ്ശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ കുടുംബശ്രീ അംഗങ്ങൾ . 6800 പേർ പങ്കെടുത്ത കിഴക്കമ്പലത്തെ തിരുവാതിര യായിരുന്നു ഇതിനു മുമ്പത്തെ റെക്കോർഡ്. തൃശ്ശൂർ കുട്ടനല്ലൂർ ഗവൺമെൻറ് കോളേജ് മൈതാനത്ത് 7770 വനിതകൾ അണിനിരന്ന തിരുവാതിര പുതിയ റെക്കോർഡ് ഇട്ടു . ലിംക ബുക്ക് ഓഫ് റെക്കോർഡ്സ് , ടാലൻറ് ബുക്ക് ഓഫ് റെക്കോർഡ് അധികൃതർ മെഗാ തിരുവാതിരയ്ക്ക് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു. മെഗാ തിരുവാതിര റെക്കോർഡ് ഇട്ടതിന്റെ പ്രശംസ പത്രം ചടങ്ങിൽ കൈമാറി. മെഗാ തിരുവാതിരയുടെ ഉദ്ഘാടനം മന്ത്രി കെ രാജൻ ഭദ്രദീപം കൊളുത്തി നിർവഹിച്ചു. ലോക റെക്കോർഡിന് ഉടമയായ കുടുംബശ്രീ വനിതകളെ മന്ത്രി അഭിനന്ദിച്ചു.
ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ഓണാഘോഷത്തോടനുബന്ധിച്ച് ആയിരുന്നു മെഗാ തിരുവാതിര സംഘടിപ്പിച്ചത്. മേയർ എം കെ വർഗീസ്, പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവിസ് തുടങ്ങിയവർ പ്രസംഗിച്ചു.