നിപ ജാഗ്രതയുടെ ഭാഗമായി വയനാടിന്‍റെ അതിര്‍ത്തികളില്‍ പരിശോധനയാരംഭിച്ച് തമിഴ്നാടും കര്‍ണാടകയും. കേരളത്തില്‍ നിന്നുള്ള യാത്രക്കരുടെ ശരീരോഷ്മാവ് പരിശോധിക്കുകയും വാഹനങ്ങളില്‍ അണുനാശിനി തളിക്കുന്നതും അടക്കമുള്ള നടപടികള്‍ ഇരു സംസ്ഥാനത്തെയും ആരോഗ്യവിഭാഗങ്ങള്‍ ആരംഭിച്ചു.
തമിഴ്നാട് അതിര്‍ത്തികളായ പാട്ടവയല്‍, താളൂര്‍, ചോലാടി എന്നിവിടങ്ങളിലാണ് പരിശോധന ആരംഭിച്ചത്. കേരളത്തില്‍ നിന്ന് എത്തുന്നവരെ തെര്‍മല്‍ സ്കാനര്‍ ഉപയോഗിച്ച് പരിശോധിച്ചാണ് കടത്തിവിടുന്നത്. മാസ്ക്കിലാത്തവരെ ബോധവല്‍ക്കരിക്കുന്നുമുണ്ട്. പരിശോധനയില്‍ പനിയുണ്ടെന്ന് കണ്ടെത്തിയാല്‍ തൊട്ടടുത്തെ ആശുപത്രിയില്‍ പ്രവേശിക്കണം.
മുത്തങ്ങയോട് ചേര്‍ന്നുള്ള കര്‍ണാടകയുടെ മൂലഹൊള്ള ചെക്പോസ്റ്റിലും പരിശോധന ആരംഭിച്ചു. തെര്‍മല്‍ സ്കാനര്‍ ഉപയോഗിച്ചുള്ള പരിശോധയ്ക്ക് പുറമെ കേരളത്തില്‍ നിന്നെത്തുന്ന വാഹനങ്ങളില്‍ അണുനാശിനി തളിക്കുന്നുമുണ്ട്. രണ്ടു ദിവസത്തിനിടെ കര്‍ണാടകയില്‍ നിന്നുള്ള സ്വകാര്യ വാഹനങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടെന്നാണ് ചെക്ക്പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്.
Karnataka and Tamil Nadu increase surveillance at border to prevent spread of Nipah